കവരത്തി: ഇന്ന് വൈകിട്ടോടെ ദക്ഷിണേന്ത്യൻ സമുദ്രങ്ങളിലും പ്രത്യേകിച്ച് ലക്ഷദ്വീപ് മേഖലകളിലും തിരമാലകൾ അടിച്ചുയരും. ജാഗ്രതാ നിർദേശളുമായി ലക്ഷദ്വീപ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശ്രീ.ഗൗരവ് യാദവ് സർക്കുലർ പുറപ്പെടുവിച്ചു. ഒന്നര മീറ്റർ വരെ ഉയരത്തിൽ അടിക്കുന്ന തിരമാലകൾ 16 മുതൽ 20 സെക്കന്റ് വരെ നീണ്ടു നിൽക്കും. വേലിയേറ്റ സമയത്ത് ആയതിനാൽ ഈ തിരമാലകളുടെ ശക്തി പതിൻമടങ്ങായി വർദ്ധിക്കും. ആയതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് സർക്കുലറിൽ പറയുന്നു.

◾കടലിനോട് അടുത്തായി താമസിക്കുന്നവർ ജാഗ്രത പാലിക്കുക.
◾വേലിയേറ്റ സമയത്ത് തീരങ്ങളിലേക്ക് കടൽ അടിച്ചു കയറാൻ സാധ്യതയുണ്ട്. ആയതിനാൽ ലഗൂണുകളിലും കടൽ തീരങ്ങളിലും നടന്നുവരുന്ന വിനോദങ്ങൾ താൽക്കാലികമായി നിർത്തി വെക്കുക.
◾ബോട്ടുകളും വെസ്സലുകളും മറ്റും കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ അകലം പാലിച്ചു മാറ്റി കെട്ടുക.
◾തീരത്തോട് വളരെ അടുത്തായി കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളും തോണികളും നിശ്ചിത അകലത്തിലേക്ക് മാറ്റി കെട്ടുക. തിരയുടെ തീവ്രത തീരങ്ങളിൽ കൂടുതലായിരിക്കും. ആയതിനാൽ ബോട്ടുകൾ കരയിലേക്ക് കയറ്റുന്നതും തിരിച്ചിറക്കുന്നതും ഒഴിവാക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക