കൽപ്പേനി: കൽപ്പേനി ദ്വീപിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റ് ഒരുക്കി നോഹ ഡെവലപ്മെന്റ് അസോസിയേഷൻ(എൻ.ഡി.എ) ഒരു ലക്ഷം രൂപയുടെ സമ്മാനവുമായി നടത്തപ്പെടുന്ന ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ചെറിയം ടൂറിസം ഡെവലപ്മെന്റ് അസോസിയേഷനാണ് (സി.ടി.ഡി.എ) ടൂർണമെന്റിന് സാമ്പത്തിക സഹായം നൽകുന്നത്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ടൂർണമെന്റ് ഒക്ടോബർ 25 വരെ നീണ്ടു നിൽക്കും. ടൂർണമെന്റിൽ പതിനൊന്ന് ടീമുകൾ പങ്കെടുക്കും. സമാപന ചടങ്ങിൽ ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ പങ്കെടുക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക