ക്യൂ നില്‍ക്കേണ്ട റെയില്‍വേ സ്റ്റേഷനുകളിലെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഇനി ടിക്കറ്റ് എടുക്കാം!

0
491

ഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കാനായി നീണ്ട ക്യൂവില്‍ ഇടം പിടിക്കുക എന്ന തലവേദന ഇനി ഒഴിവക്കാം. ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകള്‍ കൂടുതല്‍ സ്മാര്‍ട്ട് ആവുകയാണ് വരിയില്‍ നില്‍ക്കതെ ക്യു ആര്‍ കോഡ് സ്ക്യാന്‍ ചെയ്ത് ഇനി ഞൊടിയിടയില്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് എടുക്കാം.

നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയാണ് ഈ സ്മാര്‍ട്ട് സംവിധാനം ആദ്യം നടപ്പിലാക്കുക. റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്ക്യാന്‍ ചെയ്ത് യുടിഎസ് ആപ്പിലൂടെയാണ് ടിക്കറ്റ് എടുക്കാന്‍ സാധിക്കുക. ക്യൂവില്‍ കാത്തുനില്‍ക്കുന്നത് കാരണം ട്രയിന്‍ നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ സംവിധാനം. ജെയ്പുര്‍, അജ്മീര്‍, ജോധ്പുര്‍, ബിക്കാനീര്‍, അബു റോഡ്, ഉദയ്പുര്‍ സിറ്റി, ദുര്‍ഗാപുര, അള്‍വാര്‍, റെവേരി, ഗാന്ധിനഗര്‍ എന്നിങ്ങനെ 12 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക.

To advertise here, Whatsapp us.

യുടിഎസ് ആപ്പിലെ ടിക്കറ്റ് മെനുവില്‍ പോയാല്‍ ക്യു ആര്‍ കോഡ് എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് സ്റ്റേഷനിലെ ക്യു ആര്‍ കോഡ് സ്ക്യാന്‍ ചെയ്യുന്നതോടെ പുറപ്പെടേണ്ട സ്റ്റേഷന്റെ പേര് പ്രത്യക്ഷപ്പെടും. ശേഷം ഡെസ്റ്റിനേഷന്‍ നല്‍കി അക്കൗണ്‍റ്റ് വഴി പണമിടപാട് പൂര്‍ത്തിയാക്കിയാല്‍ ഇ-ടിക്കറ്റ് ലഭിക്കും. നേരത്തെ റെയില്‍വേ സ്റ്റേഷന് അകത്തുനിന്നും യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കുമായിരുന്നില്ല.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here