‘കുറച്ചെങ്കിലും നാണമുണ്ടോ?’; എ.പി. അബ്ദുള്ളക്കുട്ടിയുടെ ലക്ഷദ്വീപിലെ ചിത്രം പങ്കുവെച്ച് ഐഷാ സുല്‍ത്താന

0
1347

കവരത്തി: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഷാ സുല്‍ത്താന.

ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയ അബ്ദുള്ളക്കുട്ടിയുടെ നടപടിയെ ആണ് ഐഷാ സുല്‍ത്താന ചോദ്യം ചെയ്തത്.

ദ്വീപിലെ ജനതയെ തീവ്രവാദികളാക്കിയും ഗുണ്ടാ ആക്ട് നടപ്പാക്കണമെന്നും പറഞ്ഞ അബ്ദുള്ളക്കുട്ടി ദ്വീപില്‍ തെണ്ടാനിറങ്ങിയിരിക്കുകയാണെന്ന് ഐഷാ സുല്‍ത്താന പറഞ്ഞു.

”മിസ്റ്റര്‍ അബ്ദുള്ള കുട്ടി…
താങ്കള്‍ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോള്‍ താങ്കളോട് ഒരു ചോദ്യം?
ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുന്നത് ലക്ഷദ്വീപില്‍ നിന്നും പിടിച്ച എ.കെ 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയില്‍ കാണുന്നതാണോ താങ്കള്‍ പറഞ്ഞ എ.കെ47?
കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയില്‍ ഉള്ളവരാണോ തീവ്രവാദികള്‍…?

To advertise here, WhatsApp us now.

ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപില്‍ തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ…?
ആ ജനത ദാഹിച്ചാല്‍ വെള്ളം തരും കാരണം അവര്‍ക്ക് പടച്ചോന്റെ മനസ്സാണ്… ഹോസ്പിറ്റാലിറ്റിടെ കാര്യത്തില്‍ മുന്നിലുള്ള ജനതയാണ് ലക്ഷദ്വീപ്ക്കാര്‍,” അവര്‍ ഫേസ്ബുക്കില്‍ എഴുതി.

ദ്വീപില്‍ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് ലക്ഷദ്വീപില്‍ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ എന്നും
‘ഗപ്പ്’ ഇപ്പോള്‍ ഗുജ്റാത്ത് കൊണ്ടുപോയ സ്ഥിതിക്ക് അവര്‍ക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ് എന്നും ഐഷാ സുല്‍ത്താന പരിഹസിച്ച് ചോദിച്ചു.

കടപ്പാട്: DoolNews


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here