അഗത്തി: കഴിഞ്ഞ അൻപതു വർഷത്തിനിടയിൽ ആദ്യമായി ഒരാൾ ലക്ഷദ്വീപിൽനിന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നേട്ടം കൈവരിച്ചിരിക്കുന്നു. തമിഴ്‌നാട് ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ പിഎച്ച്‌ഡി ഗൈഡ്ഷിപ്പ് സ്വന്തമാക്കികൊണ്ടാണ് ഡോ. പി പി അബ്ദുൾ റസാഖ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
വയനാട് ഡബ്ല്യുഎംഎ കോളേജിലെ കൊമേഴ്‌സ് വിഭാഗം മേധാവിയായിരുന്ന ഇദ്ദേഹം ഇപ്പോൾ ഗുഡല്ലൂർ നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബികോം സിഎ വിഭാഗം മേധാവിയാണ്. കോയമ്പത്തൂരിലെ സിഎംഎസ് കോളേജിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കിയ ഇദ്ദേഹം അതേ കോളേജിൽ തന്നെ അസിസ്റ്റന്റ് പ്രൊഫസറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ഒരു ലക്ഷദ്വീപ് നിവാസിക്ക് ഗവേഷണ മാർഗദർശിയായി അംഗീകാരം ലഭിക്കുന്നത് ഇതാദ്യമായാണ്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കൂടിയായിരുന്ന റസാഖ് ഇപ്പോൾ നാഗ്പൂരിൽ എൻസിസി ലെഫ്റ്റനന്റ് പരിശീലനം പൂർത്തിയാക്കി വരികയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക