രണ്ട് മണിക്കൂർ നീണ്ടുനിന്ന ഹുബ്ബുറസൂൽ പ്രഭാഷണത്തിലെ ചെറിയൊരു ഭാഗം അനാവശ്യമായ അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ദ്വീപ് മലയാളിക്ക് പറ്റിയ ആ ഒരു കൈയ്യബദ്ധത്തെ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയും വിഷയവുമായി ബന്ധമില്ലാത്ത പ്രസ്തുത അടിക്കുറിപ്പ് ഇതിനോടകം മാറ്റുകയും ചെയ്തിട്ടുണ്ട്. എന്റെ സംസാരത്തിലോ സമൂഹ മാദ്ധ്യമങ്ങളിൽ അത് പ്രചരിപ്പിച്ച ദ്വീപ് മലയാളിയുടെ സമീപനത്തിലോ വല്ല പ്രയാസവും എന്റെ പ്രിയപ്പെട്ട ദ്വീപു നിവാസികൾക്ക് സംഭവിച്ചെങ്കിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുകയും നല്ല മനസ്സാലെ നേരിട്ട് അത് ഉണർത്തിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു
വീനീതൻ: അബ്ദുൽ ഹക്കീം സഖാഫി ആന്ത്രോത്ത്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക