ഹരിയാന: അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു കൊണ്ട് ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷൻ പ്രസിണ്ടന്റ് ശ്രീ.എം.താഹായും ജനറൽ സെക്രട്ടറി ശ്രീ.അഹ്മദ് ജവാദ് ഹസ്സനും പങ്കെടുത്തു. ഹരിയാനയിലെ ഗുർഗാവോനിൽ കഴിഞ്ഞ 20, 21 ദിവസങ്ങളിൽ നടന്ന യോഗത്തിൽ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിണ്ടന്റ് അതിലെ സുമരവല്ലി, സെക്രട്ടറി സി.കെ വൽസൻ, പ്ലാനിംഗ് കമ്മിറ്റി ചയർമാൻ ലളിത് ബോനോട്ട് തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പ്രകടനങ്ങൾ വിലയിരുത്തുകയും അടുത്ത ഒളിംപിക്സിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന പദ്ധതികൾ വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. എല്ലാ സംസ്ഥാന അസോസിയേഷനുകളുടെയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ.ജവാദ് ഹസ്സൻ ലക്ഷദ്വീപിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മൂന്ന് ദേശീയ ജൂനിയർ മത്സരങ്ങളിലും ഒരു സീനിയർ ദേശീയ ക്രോസ് കൺട്രിയിലും പങ്കെടുക്കുകയും ഒരു സ്‌റ്റേറ്റ് ക്രോസ് കൺട്രി മത്സരം സങ്കടിപ്പിക്കുകയും ചെയ്തതിന് പുറമെ ടെക്നിക്കൽ ഒഫീഷ്യൽസ് എക്സാമിനേഷൻ സങ്കടിപ്പിക്കുകയും ചെയ്തിരുന്നു. ലക്ഷദ്വീപ് അസോസിയേഷന്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. കൂടാതെ, ‘ഐ.എ.എ.എഫ് കിഡ്സ് അത്ലറ്റിക്സ് പ്രോഗ്രാം’ ലക്ഷദ്വീപിൽ വെച്ച് നടത്തുവാനും ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷന്റെ സ്ഥിരാംഗത്വം വരുന്ന മാർച്ചിൽ ചർച്ച ചെയ്യുവാനും ധാരണയായി. എല്ലാ സംസ്ഥാനത്തിലെയും അസോസിയേഷൻ പ്രതിനിധികൾക്ക് പുറമെ ഇന്ത്യൻ ചീഫ് കോച്ചുമാരായ ബഹാദൂർ സിംഗ്, ഗിർനായിക്, ഒളിമ്പ്യന്മാരായ അഞ്ചു ബോബി ജോർജ്ജ്, ശൈനി വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക