ന്യൂഡല്‍ഹി: മുന്‍ എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്നത്.
കോണ്‍ഗ്രസ് കുടുംബത്തിലേക്ക് താരിഖ് അന്‍വറിനെ വീണ്ടും സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ പറഞ്ഞു. എന്‍സിപി സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് താരിഖ് അന്‍വര്‍.
സോണിയാ ഗാന്ധിയെ പാര്‍ട്ടി നേതൃപദവിയിലെത്തിച്ചതില്‍ പ്രതിഷേധിച്ച് 1999ലാണ് അന്‍വര്‍ പാര്‍ട്ടിവിട്ട് എന്‍സിപിക്കൊപ്പം ചേര്‍ന്നത്. റഫാല്‍ വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രിയെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയെന്നാരോപിച്ചാണ് താരിഖ് അന്‍വര്‍ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
1980കളില്‍ ബീഹാര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു താരിഖ് അന്‍വര്‍. കോണ്‍ഗ്രസ് എംപിയായി കത്തിഹാറില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക