കവരത്തി: തിരുനബി മുസ്ഥഫാ (സ) യുടെ 1494-ാം ജന്മദിനത്തോടനുബന്ധിച്ച് കവരത്തി തർഖിയ്യത്തുൽ ഇസ്ലാം മദ്റസയിൽ നടത്തപ്പെടുന്ന തസ്നിമേ ഇഷ്ഖ്: 19-ന് തുടക്കമായി. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.അസ്കറലി ഐ.എ.എസിന്റെ ഉൽഘാടനത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ മദ്റസ പ്രസിഡണ്ട് കെ.ചെറിയ കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ജലീൻ, GSSS പ്രസിപ്പാൾ മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രഗൽഭ പണ്ഡിതനും വാഗ്മിയുമായ അബ്ദുസമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തി. EP തങ്ങകോയ തങ്ങൾ സ്വാഗതവും കെ.കെ.സൈദലവി മുസ്ലിയാർ നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിൽ ബഹു :അബ്ദുൽ സമദ് സഖാഫി മായനാടും, സുബൈർ സഖാഫി പൂക്കളത്തൂരും പ്രഭാഷണങ്ങൾ നടത്തും.
കടപ്പാട്: പി.മുഹ്സിൻ കവരത്തി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക