നെഹ്റു യുവകേന്ദ്രയില്‍ 228 ഒഴിവുകള്‍; അപേക്ഷ ക്ഷണിക്കുന്നു

0
946

കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ 101, അക്കൗണ്ട്സ് ക്ലര്‍ക് കം ടൈപിസ്റ്റ് 75, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് 52 എന്നിങ്ങനെയാണ് ഒഴിവ്.എല്ലാ തസ്തികകളിലും നിയമാനുസൃത വയസ്സിളവ് ലഭിക്കും.ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കൊച്ചിയിലായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രം. https://nyks.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.രജിസ്ട്രേഷന് , ഫീസ് അടയ്ക്കല്‍, ഫോട്ടോയും ഒപ്പും അപ്‌ലോഡ്ചെയ്യല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് അപേക്ഷിക്കേണ്ടത്.അവസാന തിയതി ഡിസംബര്‍ 31.വിശദവിവരങ്ങള്‍ https://nyks.nic.in എന്ന വെബ് സൈറ്റില്‍ ലഭിക്കും


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here