കവരത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലക്ഷദ്വീപ് ഘടകം എൻ.സി.പി, എൻ.വൈ.സി, എൽ.എസ്.എ സംഘടനകളുടെ നേതൃത്വത്തിൽ പത്തു ദ്വിപുകളിലും കൊച്ചിയിലുമായി യുണിറ്റ് തല പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. തലസ്ഥാന ദ്വീപായ കവരത്തിയിൽ നടന്ന പ്രതിഷേധ മാർച്ച് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ഉദ്ഘാകനം ചെയ്തു. പൗരത്വം ആരുടെയും ഔദാര്യമെല്ലന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ മാറ്റപ്പെടുമ്പോൾ ഭാരതം ഉയർത്തി പിടിക്കുന്ന തുല്യ നീതി എന്ന ഉയർന്ന മുല്യത്തെയാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതെന്നും മുഹമ്മദ് ഫൈസൽ എം.പി ആരോപിച്ചു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നുമുള്ളവരുടെ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യത്തെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
www.dweepmalayali.com
ഓരോ ദ്വീപുകളിലും നടന്ന പ്രതിഷേധ മാർച്ചുകൾ എൻ.സി.പി യൂണിറ്റ് തല പ്രസിഡന്റുമാർ നേതൃത്വം വഹിച്ചു. പ്രശ്ന പരിഹാരങ്ങൾ വൈകുകയാണെങ്കിൽ
തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ദ്വീപു തല പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എൻ.സി.പി പാർട്ടി വക്താക്കൾ അറിയിച്ചു. കവരത്തിയിൽ നടന്ന പ്രതിഷേധ റാലിയിലും തുടർന്നുള്ള പൊതുവേദിയിലും
എൻ.സി.പി ജനറൽ സെക്രട്ടറി പണ്ടാരിപുര മുഹ്സിൻ, എൻ.വൈ.സി ജനറൽ സെക്രട്ടറി അഡ്വ.കോയ അറഫാ മിറാജ് ഉൾപെടുന്ന ദ്വിപുതല നേതാക്കൾ പങ്കെടുത്തു.
ദ്വീപ് മലയാളിടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക