കവരത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ലക്ഷദ്വീപ് എം.പി. പി.പി മുഹമ്മദ് ഫൈസൽ. രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് എം പി യാത്രയിൽ പങ്കെടുത്തത്. രാഷ്ട്രീയ ആദർശങ്ങളും ആശയങ്ങളും വ്യത്യസ്തമാണെങ്കിലും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പിടിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നതിൽ അഭിപ്രായവ്യത്യാസമില്ല എന്നും ഭാരത് ജോഡോ യാത്ര അനീതിക്കെതിരെ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദങ്ങളെ ഒന്നിപ്പിക്കട്ടെ എന്നും ഇന്ത്യയുടെ ഐക്യത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ജനങ്ങളുടെ അവിശ്വസനീയമായ കരുത്തിന്റെയും ആഘോഷമാകട്ടെ ജോഡോ യാത്ര എന്നും എം.പി സമൂഹ മാധ്യമത്തിൽ നൽകിയ പോസ്റ്റിൽ കുറിച്ചു.

ഈ കഴിഞ്ഞ ഡിസംബർ 21നാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിച്ചുകൊണ്ട് രാഹുൽഗാന്ധി ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന് കത്തയച്ചത്. ഭാരത് ജോഡോ യാത്രയില്‍ ഒന്നിക്കാനും കാഴ്ചപ്പാടുകള്‍ പങ്കിടാനും ആഗ്രഹിക്കുന്നു എന്നും എന്തെങ്കിലും കാരണത്താല്‍ യാത്രയില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എങ്കില്‍ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി എം പിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
അതേസമയം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത എം.പി ക്കെതിരെ വിമർശനങ്ങളും ഉയരുന്ന സാഹചര്യമാണ് ഉള്ളത്. കോൺഗ്രസിനേക്കാളും മികച്ചത് ബി.ജെ.പിയാണെന്ന എം.പിയുടെ മുൻ പ്രസ്താവനകളും പ്രസംഗങ്ങളും പോസ്റ്റുകളും ചൂണ്ടികാട്ടി സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും എം പിയെ ട്രോളുകയാണ്. എം. പിയുടെ ജോഡോ യാത്രയിലെ അണിചേരൽ ലക്ഷദ്വീപിൽ രാഷ്ട്രീയ ആസ്വാരസ്യങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക