തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടക്കുന്ന മുപ്പത് രണ്ടാമത് സൗത്ത് സോണ്‍ നാഷണൽ ജൂനിയർ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം ദിനത്തിൽ അത്ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ പുതുതായി നടത്തുന്ന ഇനമായ ബാൾത്രോ ഗേൾസ് അണ്ടർ 14 വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിക്കൊണ്ട് സമ്പുർണ്ണ ആധിപത്യത്തോടെ സ്വർണ്ണ വെള്ളി മെഡലുകൾ നേടിയിരിക്കുകയാണ് ലക്ഷദ്വീപ്.
Video & Editing: Mohammed Ashraf Ali N
42.26 മിറ്റർ ദൂരം എറിഞ്ഞ് കൊണ്ട് മുൻസിറ മുനീർ ലക്ഷദ്വീപിൻ്റെ “ഗോൾഡൻ ഗേൾ” ആയി മാറിയത്. ആന്ത്രോത്ത് ദ്വീപ് ഉമ്മർത്തക്കാട സയിറാ ബാനുവിൻ്റെയും മുടംപുര മുനീറിൻ്റെയും മകളാണ് മുൻസിറാ മുനീർ.
രണ്ടാം സ്ഥാനം 40.93 മീറ്റർ എറിഞ്ഞ് നിഹാലാ ആദ്യ വെള്ളി മെഡൽ നേടിയതിന് പുറമെ മറ്റൊരു ചരിത്രം പിറന്നു
ആന്ത്രോത്ത് ദ്വീപിലെ കാരക്കുന്നേൽ സുഹറാബിയുടെയും സി.എൽ ശറഫുദ്ധീൻ്റെയും മകളാണ് നിഹാലാ. ഇരുവരും സായ് അക്കാദമിയിലെ അത്ലറ്റുകളാണ്.
ലക്ഷദ്വീപ് കായിക യുവജന വകുപ്പിലെ പരിശീലകനായ അഹമ്മദ് ജവാദ് ഹസന്, ജാമി അബ്ദുൽ ജലീൽ , ഹാഷിം എന്നിവരാണ് മെഡല്‍ നേട്ടത്തിലേക്ക് എത്തിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക