ലക്ഷദ്വീപില്‍ ബീഫ് നിരോധന നീക്കം; ദ്വീപ് മേഖലയുടെ സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ ആസൂത്രിത നീക്കം: എസ്.ഡി.പി.ഐ

0
699

കോഴിക്കോട്: മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാനുള്ള നീക്കം മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. യാതൊരു ക്രമസമാധാന പ്രശ്‌നവുമില്ലാത്ത സമാധാനത്തിന്റെ കേന്ദ്രമാണിന്ന് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്. സംഘപരിവാരത്തിന്റെ താല്‍പ്പര്യത്തിനു വേണ്ടി ദ്വീപിലെ ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തിനെതിരായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള മൗലീകാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശിപാര്‍ശ ചെയ്യുന്ന നിയമത്തിന്റെ കരട് പുറത്തിറങ്ങിയിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫിന്റെ പേരില്‍ അക്രമികള്‍ സംഘം ചേര്‍ന്ന് നിരപരാധികളെ തല്ലിക്കൊല്ലുമ്പോള്‍ ലക്ഷദ്വീപില്‍ ഭീകര നിയനിര്‍മാണത്തിലൂടെ നിരപരാധികളെ ജയിലിലടയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. പശുമാംസം കൈവശംവെച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ അക്രമികള്‍ തല്ലിക്കൊന്നപ്പോഴും ചര്‍ച്ച മാംസം പരിശോധനയക്കയയ്ക്കുന്നതിനെക്കുറിച്ചായിരുന്നു. അതുപോലെ പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് അധികൃതരുടെ അനുമതി വേണമെന്നാണ് കരട് നിയമം പറയുന്നത്. ഈ അനുമതി വാങ്ങി കശാപ്പ് ചെയ്താലും ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ അത് തെളിയിക്കാനെന്ന പേരില്‍ അയാള്‍ ലാബുകളിലും നിയമപോരാട്ടങ്ങളിലുമായി ജീവിതം തള്ളി നീക്കേണ്ടി വരും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലെ സമാധാനം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള സംഘപരിവാരത്തിന്റെ അജണ്ടയുടെ ഭാഗമാണ് ഗോവധ നിരോധന നീക്കമെന്നും അതിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പിന് എല്ലാവരും തയ്യാറാവണമെന്നും പി അബ്ദുല്‍ ഹമീദ് അഭ്യര്‍ത്ഥിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here