കവരത്തി: പോക്സോ കേസിൽ കോടതി ലക്ഷദ്വീപ് സ്വദേശിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കവരത്തി സ്വദേശി ഹൈദർ അലിക്ക് ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപപിഴയും കോടതി വിധിച്ചത് . 2017ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരി ഭര്‍ത്താവായ ഹൈദര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നാണ് കേസ്.പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചു എന്നാണ് രണ്ടാം പ്രതിക്കെതിരെയുണ്ടായിരുന്ന ആരോപണം. രണ്ടാംപ്രതിയായ പെണ്‍കുട്ടിയുടെ മാതാവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
കവരത്തി സെഷന്‍സ് കോടതിയിൽ ജസ്റ്റിസ് കെ.അനില്‍കുമാറാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജിബിന്‍ ജോസഫ് ഹാജരായി. ഒന്നാം പ്രതി ഹൈദര്‍ അലിക്ക് വേണ്ടി അഡ്വ. പി.കെ സലീമും രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ. സി.എന്‍ നൂറുല്‍ ഹിദായയും ഹാജരായി. പ്രതി ഹൈദറിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക