കോഴിക്കോട്: ഫാറൂഖ് കോളേജിൽ ഫെസ്റ്റ് സംഘടിപ്പിച്ച് ഫിസ. ദ്വീപ് വിദ്യാർത്ഥികളുടെ സംഘടനയാണ് ഫറൂഖ് ഐൽസ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ അഥവാ ഫിസ. പ്രസിഡൻ്റ് അക്സദ് സാഖിൽ ചടങ്ങിന് സ്വാഗതം പറഞ്ഞു.ഫറൂഖ് ഐൽസ് സ്റ്റുഡൻ്റ്സ് അസസിയേഷൻ സ്റ്റാഫ് അഡ്വൈസർ ഡോ. അബ്ദുൽ ജബ്ബാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദ്വീപിലെ പ്രമുഖ സിനിമാ – സീരിയൽ താരം യാസർ, ഐശാ സുൽത്താന സംവിധാനം ചെയ്ത ഫ്ലഷ് സിനിമയിലെ നായകൻ പ്രണവ് എന്നിവർ മുഖ്യ അതിഥികളായി. ലക്ഷദ്വീപിലെ പ്രമുഖ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമായ പത്മശ്രീ അലി മാണിക്ഫാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എം നസീർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. അബ്ദുൽ ഹമീദ്, ഫറൂഖ് കോളേജ് സ്റ്റുഡൻ്റ്സ് യൂണിയൻ ചെയർമാൻ ഫവാസ്, പ്രണവ്, യാസർ എന്നിവർ ഫെസ്റ്റിന് ആശംസകൾ അറിയിച്ചു. ഫറൂഖ് കോളേജ് ഓഡിറ്റോറിയം ഫെസ്റ്റിനു വേദിയായി.
ലക്ഷദ്വീപിലെയും ആൻഡമാൻ നിക്കോബാർ ദ്വീപിലെയും വിവിധ കലാരൂപങ്ങൾ ഫെസ്റ്റിൽ അവതരിപ്പിക്കപ്പെട്ടു. ദ്വീപിലെ തനത് കലാരൂപങ്ങളായ ഡോലിപ്പാട്ട്, ബാൻഡിയ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ദ്വീപിലെ വ്യത്യസ്ത രുചികളുമായിവിവിധ തരം പലഹാരങ്ങളും ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക