ബി.എസ്.എൻ.എൽ നെറ്റ് വർക്ക് വികസനത്തിന് 4300 കോടി. ലക്ഷദ്വീപിലെ ബാന്റ് വിഡ്ത്ത് കൂട്ടും.

0
826

www.dweepmalayali.com

ഡൽഹി: ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ജനുവരിയിൽ മാത്രം ബി.എസ്.എൻ.എൽ 3.96 ലക്ഷം പുതിയ മൊബൈൽ കണക്ഷൻ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം മൊബൈൽ ഉപയോക്താക്കളിൽ 9.40% ആളുകളും ഉപയോഗിക്കുന്നത് ബി.എസ്.എൻ.എൽ കണക്ഷനാണ്.

നെറ്റ് വർക്ക് വികസനത്തിനായി 2018-2019 സാമ്പത്തിക വർഷത്തിൽ 4300 കോടി രൂപ ചിലവഴിക്കുമെന്ന് ബി.എസ്.എൻ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. കൂടാതെ രാജ്യത്തെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വികസനം അടക്കമുള്ള സർക്കാർ പദ്ധതികൾക്കായി 5000 കോടി മുതൽ 6000 കോടി രൂപ വരെ ചിലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബി.എസ്.എൻ.എൽ മൊബൈൽ നെറ്റ് വർക്ക് വികസനം, ബ്രോഡ്ബാന്റ് സംവിധാനങ്ങളുടെ നവീകരണം എന്നിവക്ക് 4300 കോടി ഉപയോഗിക്കും. പദ്ധതിയിൽ ലക്ഷദ്വീപിലെ ബാന്റ് വിഡ്ത്ത് വികസനത്തിന് മുന്തിയ പരിഗണന നൽകും. പദ്ധതിയുടെ ഭാഗമായി പുതിയ 12,000 ത്രീ.ജി ടവറുകളും 10,000 ഫോർ.ജി ടവറുകളും സ്ഥാപിക്കും. പുതുതായി അനുവദിക്കുന്ന ഫോർ.ജി ടവറുകൾ ലക്ഷദ്വീപിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇപ്പോഴുളള ബാന്റ് വിഡ്ത്ത് മൂന്നിരട്ടി എങ്കിലും കൂട്ടണമെന്നുള്ളത് ദ്വീപുകാരുടെ ഏറെ നാളായുള്ള ആവശ്യമാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here