കവരത്തി: ദിനംപ്രതി തലസ്ഥാന നഗരിയിലെ ഫ്ലക്സുകളുടെ എണ്ണം വർധിച്ചു വരികയാണ്. മുമ്പ് രാഷ്ട്രീയ സംഘടനകളുടെ ഫ്ലക്സ് ബോർഡുകളാണ് നമ്മുടെ ദ്വീപുകളിൽ കൂടുതലായി കണ്ടിരുന്നതെങ്കിൽ, പിന്നീട് മത-സാമൂഹ്യ സംഘടനകളുടെയും ഇപ്പോൾ സർക്കാർ പരസ്യങ്ങൾക്കും വരെ ഫ്ലക്സ് ബോർഡ് ഒരു ഒഴിവാക്കാൻ പറ്റാത്ത പ്രചരണ ആയുധമാണ്.
മോദി സർക്കാരിന്റെ പരസ്യങ്ങളുമായി എല്ലാ വകുപ്പുകൾക്ക് കീഴിലും ഇറക്കിയ ഫ്ലക്സ് ബോർഡുകൾ പത്ത് ദ്വീപുകളിലും നാനാഭാഗങ്ങളിലായി സ്ഥാപിച്ചത് കാണാം. തലസ്ഥാന നഗരിയുടെ കവാടമായ ജെട്ടിയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഫ്ലക്സുകൾ നിറഞ്ഞ് നിൽക്കുകയാണ്.
പി.പി.മുഹമ്മദ് ഫൈസലിന്റെ വികസന നേട്ടങ്ങളുമായി എൻ.സി.പി യുടെയും, എൽ.ടി.ടി.സി പ്രസിഡന്റ് ഹംദുള്ള സഈദിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് കോൺഗ്രസിന്റെയും, കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്തു കൊണ്ട് സി.പി.എമ്മിന്റെയും, മോദിയുടെ ദ്വീപ് സന്ദർശന വേളയിൽ സ്വാഗതം ആശംസിച്ച് കൊണ്ട് ബി.ജെ.പി സ്ഥാപിച്ചതും ഉൾപ്പെടെ രാഷ്ട്രീയ സംഘടനകളുടെയും മറ്റ് ചെറുതും വലുതുമായ സംഘടനകളുടെയും ഫ്ലക്സ് ബോർഡുകൾ കൊണ്ട് തലസ്ഥാന നഗരി പൊതിഞ്ഞിരിക്കുകയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Comment: അടിപൊളി