ന്യൂഡല്‍ഹി: എന്‍.സി.പി നേതാവ് ശരദ് പവാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്ത തള്ളുകയോ കൊള്ളുകയോ ചെയ്യാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ മുന്നണി സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഷായുടെ പ്രതികരണം. എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല എന്നാണ് പവാറുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് അഹമ്മദാബാദില്‍ അമിത് ഷാ മറുപടി പറഞ്ഞത്.
അഹമ്മദാബാദിലെ ഫാം ഹൗസില്‍ പവാറും സഹപ്രവര്‍ത്തകന്‍ പ്രഫുല്‍ പട്ടേലും ചേര്‍ന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ അംബാനി കേസിനെയും ദേശ്മുഖിനെതിരായ ആരോപണങ്ങളുടെയും പേരില്‍ ബി.ജെ.പി സമ്മര്‍ദ്ദം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അമിത് ഷായുമായുള്ള എന്‍.സി.പി നേതാവ് ശരത് പവാറിന്റെ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക