ലക്ഷദ്വീപിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടി പാർലമെന്റ് കമ്മിറ്റിയെ ദ്വീപിലേക്ക് അയക്കണം: മുഹമ്മദ് ഫൈസൽ എം.പി. വീഡിയോ കാണാം ▶️

0
424
  • എസ്. ശരണ് ലാൽ

ന്യൂ ഡൽഹി: ലക്ഷദ്വീപിലെ സ്ഥിതിഗതികൾ പഠിക്കുന്നതിനും, വിലയിരുത്തുന്നതിനുമായി പ്രത്യേക പാർലമെൻറ് സമിതിയെ ദ്വീപിലേക്ക് അയക്കണമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ലോക്സഭയിൽ ആവശ്യപെട്ടു.ലോക്സഭയിൽ നടന്ന ഭരണഘടന (പട്ടികജാതി പട്ടികവർഗം) ഉത്തരവുകൾ (രണ്ടാം ഭേദഗതി) ബില്ലിൽ സംസാരിക്കവേയാണ് എം പി ഇക്കാര്യം ആവശ്യപ്പെട്ടത്.

ദ്വീപിലെ സ്ഥിതിഗതികൾ ഇപ്പോൾ പഴയതുപോലെയല്ല.
പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതിനുശേഷം ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കേന്ദ്രീകരിച്ചാണ് ദ്വീപിലെ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. ഇത് ജനങ്ങൾക്ക് ബുദ്ദിമുട്ടുണ്ടാക്കുന്നതായി എം പി പറഞ്ഞു.പഞ്ചായത്തിനും മറ്റ് ഭരണഘടനാ സ്ഥാപനങ്ങൾക്കും നൽകിയ അധികാരങ്ങൾ കേവലം ഡിസ്റ്റിക് മജിസ്ട്രേറ്റ് ഓഫീസിലേക്ക് ചുരുക്കിയിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കൽ അടക്കമുള്ള കാര്യങ്ങൾ പോലും മുടങ്ങിക്കിടക്കുകയാണ്.

Advertisement

ലക്ഷദ്വീപിനെ സംബന്ധിച്ചെടുത്തോളം പട്ടികജാതി പട്ടികവർഗ്ഗ കാരാണ് കൂടുതലും.അച്ഛനും, അമ്മയും പട്ടികജാതി പട്ടികവർഗക്കാരാണെങ്കിൽ മാത്രമേ നിലവിലെ ചട്ടമനുസരിച്ച് കുട്ടികളെയും ആ കാറ്റഗറിയിലേക്ക് പരിഗണിക്കുകയുള്ളൂ. ദ്വീപിലെ മൂവായിരത്തോളം വരുന്ന കുട്ടികളുടെ അച്ഛനോ അല്ലെങ്കിൽ അമ്മയോ ഒരാൾ മാത്രമാണ് നിലവിൽ പട്ടികജാതി പട്ടികവർഗ്ഗ കാറ്റഗറിയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഇവർ പട്ടികവർഗ്ഗ-പട്ടികജാതിയോ, ഒ.ബി.സി
യോ കാറ്റഗറിയിൽ പെടാതെ ഒറ്റപ്പെട്ട് നിൽക്കുകയാണ്.ഈ കാരണങ്ങൾ കൊണ്ട് തന്നെ പഠനങ്ങൾക്കും മറ്റും ലഭിക്കുന്ന സ്കോളർഷിപ്പിനും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന്ഇത്തരം വിദ്യാർഥികൾക്ക് അവസരം ഇല്ലാതെ പോകുന്നു. അതുകൊണ്ട് തന്നെ കേന്ദ്രം ബില്ലുകൾ പരിഗണിക്കുമ്പോൾ ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ ഉൾക്കൊണ്ട് നിയമനിർമ്മാണം നടത്തണമെന്നും, മാനദണ്ഡങ്ങൾ ഒറ്റ രാജ്യമെന്ന രീതിയിൽ എടുക്കണമെന്നും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എംപി ആവശ്യപ്പെട്ടു


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here