ആന്ത്രോത്ത്: കാരക്കാട് യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ലോക നാടക ദിനത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ’ഓസ്സാന്റെ ഫസ്റ്റ് അറ്റംറ്റ്’ മികച്ച ഷോര്‍ട് ഫിലിം ആയി തിരഞ്ഞെടുത്തു.
റോഷന്‍ ചെത്തലാത്താണ് സംവിധായകന്‍. FFK യോടാനുബന്ധിച്ചു ലക്ഷദ്വീപ് ഷോര്‍ട് ഫിലിം മത്സരവും, ദേശീയ അന്തര്‍ദേശീയ ഷോര്‍ട് ഫിലിം പ്രദര്‍ശനവും നടന്നു. ഫിലിം ഫെസ്റ്റിവല്‍ ഓഫ് കാരക്കാട് – ffk കാരക്കാട് യങ്ങ് ചാലാഞ്ചേഴ്‌സ് ക്ലബ്ബ് സ്ഥാപക മെമ്പറും, ലക്ഷദ്വീപ് കലാ അക്കാദമി ഡയറക്ടറുമായിരുന്ന Dr. കോയമ്മകോയ മാപ്ലാടന്‍ ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖുറേശി അദ്ധ്യക്ഷനായിരുന്നു. പി ഐ കുഞ്ഞികൊയ, ഗവണ്മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ വിദ്യാധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ലക്ഷദ്വീപില്‍ ചിത്രീകരിച്ച 5 ഷോര്‍ട് ഫിലിമുകളാണ് ഫൈനല്‍ നോമിനേഷനില്‍ എത്തിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക