കവരത്തി: ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിനെ ആരോപണ വിധേയമായി സ്ഥലംമാറ്റി. വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണത്തിൻമേലാണ് ജില്ലാ ജഡ്ജിനെതിരെ ഈ നടപടി. ചേംബറില്‍ വെച്ച് കടന്നുപിടിച്ചെന്ന ലക്ഷദ്വീപ് സ്വദേശിയായ യുവ അഭിഭാഷകയുടെ പരാതിയിന്മേൽ ഹൈക്കോടതി രജിസ്ട്രാര്‍ ജി.ഗോപകുമാറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഡീ പ്രൊമോട്ട് ചെയ്താണ് സ്ഥലം മാറ്റിയിരിക്കുന്നത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി ഡീ പ്രൊമോട്ട് ചെയ്തുകൊണ്ട് കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്.പുറത്തുപറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്ന് ജഡ്ജി വാഗ്ദാനം ചെയ്‌തതായും പരാതിയിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക