കൊച്ചി: ഭാര്യയുടെ ചികിത്സക്കായി കൊച്ചിയിൽ എത്തിയ കവരത്തി സ്വദേശിയുടെ ബ്യാഗ് നഷ്ടപ്പെട്ടു. എസ്.എം സലീമിന്റെ പണവും രേഖകളും അടങ്ങുന്ന ബ്യാഗ് സൗത്ത് റയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഓട്ടോയിൽ നിന്നാണ് കളഞ്ഞു പോയത്. റയിൽവേ സ്റ്റേഷനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നിന്നും കർഷക റോഡിൽ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് പോവുന്നതിന് വേണ്ടി ഓട്ടോയിൽ കയറിയതായിരുന്നു അദ്ദേഹം. പണവും സ്വർണ്ണാഭരണങ്ങളും വസ്ത്രങ്ങളും തിരിച്ചറിയൽ രേഖകളുമെല്ലാം നഷ്ടപ്പെട്ട ബ്യാഗിലാണ്. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ നാട്ടിലേക്ക് തിരിച്ചു പോവാനാവില്ല. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ട് കിട്ടുന്നവർ സലീമിന്റെ മൊബൈൽ നമ്പറായ 8301933471-ൽ ബന്ധപ്പെടണമെന്നും ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക