കൊല്ലം: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി സഹകരിച്ചാല്‍ ഇടതുമുന്നണിക്കാകെ കളങ്കമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. അഴിമതിയുടെ പേരില്‍ ഇന്നലെ വരെ ഇടതുമുന്നണി എതിര്‍ത്തിരുന്ന മാണിയെ ഇനി സഹകരിപ്പിച്ചാല്‍ തിരിച്ചടിയാകും. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മാണിക്കെതിരെ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം രംഗത്തെത്തിയത്. മാണി കേരളരാഷ്ട്രീയത്തില്‍ വെറുക്കപ്പെട്ടവനാണെന്ന് സിപിഐ മാത്രമല്ല സിപിഎമ്മും പറഞ്ഞിട്ടുണ്ട്. എണ്‍പതു മുതല്‍ ഇക്കാര്യം ഇടതുമുന്നണി പരസ്യമായി പറയുന്നതാണ്. ഇത്രയും കാലം ഇടതുവിരുദ്ധനായ ഒരാള്‍ നേരം ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് എല്‍ഡിഎഫിലെത്തുന്നത അംഗീകരിക്കാനാകില്ല. മാണി ഇപ്പോഴും തുടരുന്നത് യുഡിഎഫ് നയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക