സോഷ്യൽ മീഡിയയിലൂടെ അപരിചിതരുമായി ചാറ്റിങ് നടത്തുന്നവർ ശ്രദ്ധിക്കുക

0
577
www.dweepmalayali.com

സോഷ്യൽ മീഡിയയിലൂടെ അപരിചിതരുമായി ചാറ്റിങ് നടത്തി സുഹൃത്തുക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. ആകാശ് ചൗധരി എന്ന യുവാവാണ് പിടിയിലായത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് ഇവരുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാറുണ്ടായിരുന്നു.

ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതില്‍ നിന്നും ആളുകള്‍ക്ക് മൊബൈല്‍ വാലറ്റിലേയ്ക്ക് പണം നല്‍കാമെന്ന രീതിയില്‍ ചാറ്റ് തുടങ്ങിയാണ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. മുപ്പത്തിനാലുകാരനായ ആകാശ് കൊമേഴ്സ് ബിരുദധാരിയാണ്.

ഷൂസുകള്‍, വാച്ചുകള്‍, സണ്‍ ഗ്ലാസുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ പ്രചാരണം നടത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഏഴു കമ്പനികളെയും ഇയാള്‍ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച പ്രൊഫൈലുകളിലൊന്നില്‍ 1 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

ദില്ലി സ്വദേശിയായ യുവതി തന്റെ പേരിലുള്ള മറ്റൊരു പ്രൊഫൈൽ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത് .ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു. ബീഹാര്‍ സ്വദേശിയായ ആകാശ് ഏറെ കാലമായി ഗുര്‍ഗോണിലാണ് താമസം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here