ഓപ്പോ എ83യുടെ പരിഷ്‌കരിച്ച പതിപ്പായ ഓപ്പോ എ83 2018 സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 15,990 രൂപയാണ് ഫോണിന്റെ വില. ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. അള്‍ട്രാ എച്ച്‌ഡി മോഡോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ് ഫോണില്‍.
ഓപ്പോ ബ്യൂട്ടി റെകഗ്നിഷന്‍ ടെക്നോളജിയും ഫോണിലുണ്ട്. 3180എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. 1440*729 പിക്സല്‍ റസൊല്യൂഷനില്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക