വനം-പരിസ്ഥിതി വകുപ്പിൽ 57 പുതിയ പോസ്റ്റുകൾ അനുവദിച്ചു

0
786
www.dweepmalayali.com

ന്യൂഡെൽഹി: കേന്ദ്ര വനം,പരിസ്ഥിതി,കാലാവസ്ഥാ വകുപ്പിന് കീഴിലുളള ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പിൽ 57 പുതിയ തസ്തികകൾ അനുവദിച്ചു. ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പിൽ 67 പോസ്റ്റുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പട്ടിക നേരത്തെ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. പട്ടിക പരിഗണിച്ച മന്ത്രാലയം 57 പോസ്റ്റുകൾ അനുവദിക്കുകയായിരുന്നു.

www.dweepmalayali.com

ഗ്രൂപ്പ് ബിയിൽ ഗസറ്റഡ് റാങ്കിലുള്ള മൂന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പോസ്റ്റുകൾ അനുവദിച്ചിട്ടുണ്ട്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ, സൂപ്രണ്ട്, അക്കൗണ്ടന്റ് എന്നീ പോസ്റ്റുകളിലേക്കായി ഗ്രൂപ്പ് ബി വിഭാഗത്തിൽ മൊത്തം എട്ട് പുതിയ തസ്തികകൾ അനുവദിച്ചിരിക്കുന്നു. ഫോറസ്റ്റ് ഗാർഡ്, യു.ഡി.സി, എൽ.ഡി.സി ഉൾപ്പെടെ ഗ്രൂപ്പ് സി വിഭാഗത്തിൽ മൊത്തം 49 പുതിയ പോസ്റ്റുകൾ അനുവദിച്ചു.

പ്രസ്തുത പോസ്റ്റുകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര സർക്കാരിന്റെ അൺഡർ സെക്രട്ടറി ശ്രീ.എസ്.കെ.പരിദാ ഒപ്പു വെച്ചു. തുടർ നടപടികൾ സ്വീകരിക്കുന്നതിന് ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പ് സെക്രട്ടറി ശ്രീ.എ.ഹംസയോട് അദ്ദേഹം നിർദേശിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here