ഒന്നാം വിക്കറ്റില്‍ 69 റണ്‍സാണ് സൂര്യകുമാര്‍ യാദവ്-എവിന്‍ ലൂയിസ് കൂട്ടുകെട്ട് നേടിയത്. തന്റെ ഫോം തുടര്‍ന്ന സൂര്യകുമാര്‍ അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ എവിന്‍ ലൂയിസ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. 44 റണ്‍സ് നേടിയ സൂര്യകുമാറിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. ഹര്‍ഭജന്‍ സിംഗിനാണ് വിക്കറ്റ്.
സൂര്യകുമാര്‍ യാദവ് പുറത്തായ ശേഷം സ്കോറിംഗ് റേറ്റ് ഉയര്‍ത്തിയ ലൂയിസിനൊപ്പമെത്തിയ രോഹിത് ശര്‍മ്മയും വേഗത്തില്‍ റണ്‍സ് നേടിയപ്പോള്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്ന് തോന്നിയെങ്കിലും ബ്രാവോ ബൗളിംഗിനെത്തിയപ്പോള്‍ വീണ്ടും മത്സരം ടൈറ്റ് ആവുകയായിരുന്നു. 24 പന്തില്‍ 42 റണ്‍സ് എന്ന നിലയില്‍ എവിന്‍ ലൂയിസിനെ(47) പുറത്താക്കി ഡ്വെയിന്‍ ബ്രാവോ മുംബൈയുടെ ലക്ഷ്യം കടുപ്പമാക്കി.
18ാം ഓവറില്‍ ഷെയിന്‍ വാട്സണെ 15 റണ്‍സ് നേടി 12 പന്തില്‍ നിന്ന് 22 റണ്‍സ് ലക്ഷ്യമാക്കി ബാറ്റുവാന്‍ മുംബൈയ്ക്കായി. ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 19ാം ഓവറില്‍ 17 റണ്‍സ് നേടി രോഹിത് ശര്‍മ്മ ടീമിനെ ജയത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. 2 പന്തുകള്‍ ശേഷിക്കെ ഇമ്രാന്‍ താഹിറിന്റെ ഓവറിലാണ് മുംബൈ ജയം കരസ്ഥമാക്കിയത്.
ഡ്വെയിന്‍ ബ്രാവോയ്ക്ക് ഒരോവര്‍ ബാക്കിയുണ്ടായിരുന്നു എന്നിരിക്കെ 19ാം ഓവര്‍ താരത്തിനു നല്‍കാതിരുന്ന ധോണിയുടെ നീക്കവും പാളുകയായിരുന്നു. അതിനു മുമ്പത്തെ ഓവര്‍ മികച്ച രീതിയിലെറിഞ്ഞ ശര്‍ദ്ധുല്‍ താക്കൂറിനു 19ാം ഓവര്‍ നല്‍കിയത് തിരിച്ചടിയായി മാറുകയായിരുന്നു.
ചെന്നൈ ബൗളിംഗ് നിരയില്‍ ഹര്‍ഭജന്‍ സിംഗും ഡ്വെയിന്‍ ബ്രാവോയും മാത്രമാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക