വാട്സാപിന്റെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു

0
59

വാട്സാപിന്റെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കമ്ബനി. 24 മണിക്കൂറിനുളളില്‍ മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകുന്ന തരത്തിലേക്ക് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

നിലവില്‍ മെസേജുകള്‍ ഏഴ് ദിവസത്തിന് ശേഷം തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചറാണ് വാട്സാപ് നല്‍കിയിരിക്കുന്നത്. ഇതില്‍ വൈകാതെ മാറ്റം കൊണ്ടുവരാന്‍ വാട്സാപ് ഒരുങ്ങുകയാണെന്ന് വാബീറ്റ ഇന്‍ഫോ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് വാട്സാപില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്.

ആ ഘട്ടത്തില്‍ തന്നെ കമ്ബനി സമീപ ഭാവിയില്‍ ഫീച്ചറില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനുള്ളില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറിന്റെ നിര്‍മാണം കഴിഞ്ഞ ഒരു മാസമായി നടന്നു വരികയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here