കോവിഡ്‌ ബാധിതർ കൂടുന്നു; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ലക്ഷദ്വീപ്, ദ്വീപുകളിൽ ഇന്ന് 103 പേർക്ക് കോവിഡ്

0
224

കവരത്തി: കൊവിഡിന്റെ രണ്ടാം തരംഗം അതിവേഗം പടരുന്നതിനിടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇന്ന് മുതല്‍ മേയ് 4 വരെ ലോക്ക് ഡൗണ്‍ നടപ്പാക്കികൊണ്ട് ലക്ഷദ്വീപ് കളക്‌ടർ അസ്കർ അലി ഐഎസ് ഉത്തരവിറക്കി. ആവശ്യ സാധനങ്ങൾ വാങ്ങാൻ രാവിലെ 7 മണി മുതൽ 10 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്.

Advertisement

ലക്ഷദ്വീപിൽ ഇന്ന് 103 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ:

കവരത്തി: 16
അഗത്തി: 0
അമിനി: 18
കടമത്ത്: 1
കിൽത്താൻ: 18
ചെത്ത്ലത്ത്: 16
ആന്ത്രോത്ത്: 10
കൽപ്പേനി: 6
മിനിക്കോയ്‌: 18
ബിത്ര: 0

എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here