ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക്

0
896

കവരത്തി: ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ദ്വീപ് അഡ്മിനിസ്ട്രേഷൻ. ജി 20 ഉച്ചകോടിക്ക് ദ്വീപ് വേദിയാകാനിരിക്കെയാനി അഡ്മിനിസ്ട്രേഷന്റെ നടപടി. ഏപ്രിൽ 27 മുതൽ മേയ് അഞ്ചുവരെയുള്ള കാലയളവിലാണ് ലക്ഷദ്വീപിൽ എല്ലാ പാർട്ടികളുടെയും പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കവരത്തി അഗത്തി തുടങ്ങിയ ദ്വീപുകളിൽ പാർട്ടികളും സംഘടനകളും സമരം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഡോ. ഗിരിശങ്കർ ആർ. ഐ. എ. എസ് മുൻ കരുതലായി ഉത്തരവ് നൽകിയത്.

ഏപ്രിൽ 27 മുതൽ മേയ് അഞ്ചുവരെ ഒരു പ്രതിഷേധങ്ങൾക്കും ജില്ലാ മജിസ്‌ട്രേറ്റ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്,സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവർ അനുമതി നൽകിയിട്ടില്ലെന്നും ലക്ഷദ്വീപിൽ ജി 20 പരിപാടികൾ നടക്കുന്ന കാലയളവിൽ പ്രതിഷേധങ്ങൾ ഉണ്ടായാൽ അത് ദ്വീപിന്റെ ആതിഥ്യ മര്യാദയ്ക്ക് അപകീർത്തി വരുത്തുമെന്നും ഉത്തരവിൽ പറയുന്നു.
ഏപ്രിൽ 27ന് എൽ. ഡി. ഡബ്ലിയു. എ സമരത്തിനു നൽകിയ അപേക്ഷ അഡിഷണൽ ഡിസ്ട്രിക്ട് മാജിസ്‌ട്രേറ്റ്ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ തള്ളിയിരുന്നു. അനുവാദം കൂടാതെ സമരം ചെയ്ത എൽ. ഡി. ഡബ്ലിയു. എ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here