കില്‍ത്താന്‍: കലക്ടര്‍ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായവര്‍ നിരാഹാര സമരത്തില്‍. ദ്വീപില്‍ മയക്കുമരുന്നുകള്‍ വ്യാപകമാണെന്ന കലക്ടറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചതിനാണ് 12 പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ ഉച്ചക്ക് ശേഷം എല്ലാ ദ്വീപുകളിലും പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം രാത്രിയിലാണ് കില്‍ത്താനില്‍ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ഇപ്പോള്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കേസിലെ എഫ്.ഐ.ആര് ഇതുവരെ കൈമാറിയിട്ടില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക