സ്കൂളുകൾ ജൂൺ പതിമൂന്നിന് തുറക്കും. മുഴുവൻ സമയ പഠനം തിരിച്ചു വരുന്നു.

0
470

കവരത്തി: ലക്ഷദ്വീപിലെ എല്ലാ സ്കൂളുകളിലും വേനലവധി കഴിഞ്ഞ് ജൂൺ പതിമൂന്നിന് ക്ലാസുകൾ പുനരാരംഭിക്കും. എല്ലാ ക്ലാസിലും അടുത്ത അധ്യയന വർഷം മുതൽ മുഴുവൻ സമയവും ക്ലാസ് ഉണ്ടായിരിക്കും. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മുൻകരുതലുകളുടെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും പകുതി സമയ ക്ലാസുകളുമാണ് ഉണ്ടായിരുന്നെങ്കിൽ ഇനി മുതൽ പഴയ പോലെ മുഴുവൻ സമയ ക്ലാസുകളാവും ഉണ്ടാവുക. എല്ലാ ദ്വീപിലെയും പ്രിൻസിപ്പൽമാരും ബിത്ര ദ്വീപിലെ പ്രധാനാധ്യാപകനും അതാത് ദ്വീപുകളിലെ സ്കൂളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി പൂർത്തിയാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ. രാകേഷ് സിൻഹാൾ ഇറക്കിയ ഉത്തരവിൽ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here