ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗത കഴിഞ്ഞ മൂന്നു വർഷം കൊണ്ട് മൂന്നിരട്ടിയിലേറെ വർദ്ധിപ്പിച്ചു. ബാന്റ്-വിഡ്ത്ത് ഇനിയും കൂട്ടുമെന്ന് ബി.എസ്.എൻ.എൽ

0
1900

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ആന്തമാൻ-ലക്ഷദ്വീപ് മേഖലകളിൽ ഇന്റർനെറ്റ് വേഗത മൂന്നിരട്ടിയിലേറെ വർദ്ധിപ്പിച്ചതായി ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു. ആന്തമാനിൽ 240എം.ബി.പി.എസ് ആയിരുന്ന ഇന്റർനെറ്റ് വേഗത 1ജി.ബി.പി.എസ് ആക്കി ഉയർത്തി. ഇത് 2ജി.ബി.പി.എസ് വേഗതയിൽ എത്തിക്കാനുള്ള അടുത്ത ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡിസംബർ മാസം മുതൽ ആന്തമാനിൽ 2ജി.ബി.പി.എസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാവും.

ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗത 120എം.ബി.പി.എസ് ആയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇത് 354എം.ബി.പി.എസ് വേഗതയിലേക്ക് ഉയർത്താൻ സാധിച്ചതായി ബി.എസ്.എൻ.എൽ ഡയരക്ടർ എൻ.കെ.മെഹ്ത അറിയിച്ചു. “ഇതിലൂടെ ലക്ഷദ്വീപിലെ പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും മെച്ചപ്പെട്ട ഇന്റർനെറ്റ് വേഗത ലഭ്യമാക്കാൻ സാധിച്ചു. എന്നാൽ ഈ വേഗത ഇവിടുത്തെ ഇന്റർനെറ്റ് ആവശ്യങ്ങൾക്ക് പര്യാപ്തമല്ല എന്ന് സമ്മതിക്കുന്നു. വൻകരയുമായി സാറ്റലൈറ്റ് വഴി ബന്ധിപ്പിക്കുന്ന ദ്വീപുകളിൽ ഇന്റർനെറ്റ് വേഗത കൂട്ടുന്നതിന് പരിമിതികൾ ഉണ്ട്. എങ്കിലും കേന്ദ്ര ടെലികോം മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് ബാന്റ്-വിഡ്ത്ത് കൂട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ് ” എന്നും അദ്ദേഹം പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here