കവരത്തി: ഭരണകൂടത്തിന് എതിരെ ഓലമടല് സമരവുമായി ലക്ഷദ്വീപ് നിവാസികള്‍. തേങ്ങയും, മടലും, ഓലയും, ചിരട്ടയുമൊന്നും പൊതു ഇടങ്ങളില്‍ ഇടരുതെന്ന ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം.
ഓലയും മടലും മറ്റുമൊന്നും വീടിനു പരസരിത്തോ പൊതു ഇടങ്ങളിലോ ഇടാന്‍ പാടില്ലെന്നും ഇത് ലംഘിച്ചാല്‍ പിഴയീടാക്കുമെന്നുമുള്ള സര്ക്കാര്ക്കാര് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.തെങ്ങുകള്‍ നിറഞ്ഞ ലക്ഷദ്വീപില്‍ ഇത് പ്രായോഗികമല്ലെന്നാണ് ലക്ഷദ്വീപ് നിവാസികള്‍ പറയുന്നത്.ഓലയും മറ്റും തെങ്ങുകൃഷിക്ക് മറ്റും ഇട്ട് വളമാക്കുകയാണ് ചെയ്യുന്നത്. ഇത് പാടില്ലെന്നാണ് പറയുന്നതെന്നും ഇവര്‍ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക