ലക്ഷദ്വീപിലെ കരട് നിയമങ്ങൾ സ്റ്റേ ചെയ്യാതെ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി; മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും തള്ളി

0
743

കൊച്ചി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദ്ദേശിച്ചു. കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.

ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ പരിഗണിക്കാതെയാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കരട് നിയമങ്ങളും നിയമനിർമ്മാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹർജിയിൽ ദ്വീപ് ഭരണകൂടം എടുത്തിട്ടുള്ള നിലപാട്. സമാന ഹർജിയിൽ ഹൈക്കോടതിയുടെ മറ്റ് ബെഞ്ചുകളും കരട് നിയമത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here