ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നിർദേശമില്ല: കേന്ദ്രമന്ത്രി കിരൺ റിജിജു

0
637

ഡൽഹി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദേശമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

എം.പിമാരായ ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും ഇതേ ചോദ്യം ഉന്നയിച്ച് നോട്ടിസ് നൽകിയിരുന്നു. സുപ്രിംകോടതിയിലടക്കം രാജ്യത്ത് 454 ജഡ്ജിമാരുടെ കുറവുണ്ടെന്ന് മന്ത്രി അറിയിച്ചു. ലോക്സഭയിൽ ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സുപ്രിംകോടതിയിൽ മാത്രമായി എട്ട്ജഡ്ജിമാരുടെ കുറവാണുള്ളത്. കേരളത്തിൽ 10 ജഡ്ജിമാരുടെ കുറവുണ്ടെന്നും മന്ത്രി അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here