ഡൽഹി: ലക്ഷദ്വീപിൽ എയർ ആംബുലൻസ് ലഭ്യത സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി. പി മുഹമ്മദ് ഫൈസൽ എംപി ലോക്സഭയുടെ ശൂന്യവേളയിലാണ് ലക്ഷദ്വീപ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് ഫൈസൽ പരിഹാരം ആവശ്യപ്പെട്ടത്.
എയർ ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ ദ്വീപുകളിൽ മരിച്ചവരുടെ പ്രശ്നങ്ങളാണ് ഇദ്ദേഹം എടുത്തുകാട്ടിയത്. മികച്ച ആശുപത്രി സേവനങ്ങൾ ലഭ്യമാകാത്ത ലക്ഷദ്വീപിലെ ജനങ്ങൾ ആശ്രയിക്കുന്നത് കൊച്ചിപോലുള്ള നഗരങ്ങളെയാണ്. വൈകുന്നേരം 3.30 വരെ മാത്രമാണ് ദ്വീപിൽ എയർ ആംബുലൻസ് ലഭ്യമാകുന്നത്. രാത്രി കാലങ്ങളിൽ ലാൻഡിംഗ് സൗകര്യമില്ലാത്തതിനാൽ ഗുരുതര രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നില്ല.
എയർ ആംബുലൻസുകളുടെ അഭാവവും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാകാത്തതും കാരണം കഴിഞ്ഞ മാസം തന്നെ ദ്വീപിൽ അഞ്ച് മരണങ്ങളുണ്ടായി. എയർ ആംബുലൻസിന്റെ ലഭ്യത കുറവ് മൂലം ഇനിയും ദ്വീപിൽ മരണ നിരക്ക് ഉയരുന്നത് തടയണമെന്നും പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നുമാണ് ഫൈസൽ ലോക്സഭയിൽ നിർദ്ദേശിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക