ന്യൂഡല്‍ഹി: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന് ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ‘ഭാരത് സീരീസ് ‘ എന്നാണ് സംവിധാനത്തിന്റെ പേര്. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്ബോള്‍ റീ രജിസ്ട്രേഷന് ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.
ഉപരിതല ഗതാഗത മന്ത്രാലയം ഇതിനായി ഒരു പ്രത്യേക പോര്‍ട്ടല്‍ തയാറാക്കും. ഇതിലൂടെ നമുക്ക് രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കും. വാഹന രെജിസ്ട്രേഷന്റെ നമ്ബര്‍ വ്യത്യാസമുണ്ടായിരിക്കും . വാഹനം വാങ്ങിയ ആദ്യത്തെ വര്‍ഷത്തെ അവസാനത്തെ രണ്ടക്കങ്ങളും ഒപ്പം BH എന്ന വാക്കും ഉണ്ടായിരിക്കും. ഇത് ഒരു പുതിയ വാഹന രജിസ്ട്രേഷന് മാതൃകയാകുമെന്നാണ് വിലയിരുത്തല്‍.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക