കവരത്തി: സാധാരണ സിനിമ കാണാൻ ദ്വീപുകാർ കൊച്ചിയിലേക്ക് കപ്പൽ കയറി വരാറാണ് പതിവ്. എന്നാൽ
പരിസ്ഥിതി മലിനീകരണത്തെ പ്രമേയമാക്കി ലക്ഷദ്വീപിലെ ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ബെഞ്ചാൽ എന്ന ലക്ഷദ്വീപിലെ ആദ്യത്തെ അണ്ടർ വാട്ടർ പ്രമേയമായ ഷോർട്ട് ഫിലിം കവരത്തി ദ്വീപിൽ ഇന്നലെ വൈകുന്നേരം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ദ്വീപിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രദർശനം. ഒരു തിയേറ്ററുപോലുമില്ലാത്ത ലക്ഷദ്വീപിലെ യുവാക്കൾ ചേർന്നൊരുക്കിയ ചിത്രം
നിറഞ്ഞ സദസ്സിൽ കൈയടികളോടെയാണ് ദീപുകാർ വരവേറ്റത്. സിനിമ കാണാൻ കപ്പൽ കയറേണ്ടി വരുന്ന ദീപുകാരന് തീർത്തും പുതുമയുള്ളൊരു അനുഭവമാണ് ഈ സിനിമാ പ്രദർശനം സമ്മാനിച്ചത്.
RDX, കൊത്ത പോലുള്ള സിനിമകൾ ഓണത്തിന് നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ, അത് കാണൻ പറ്റാതെ വിശമിക്കുന്ന ദ്വീപിലെ സിനിമാ പ്രേമികൾക്ക് ആശ്വസാമായി ഈ കൊച്ചു സിനിമാ പ്രദർശനം മാറി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമയാണെന്ന് പ്രമുഖർ വിലയിരുത്തി. ഈ വരുന്ന നവംബർ ഒന്നു മുതൽ ലക്ഷദ്വീപ് വ്ലോഗർ യൂട്യൂബ് ചാനലിലൂടെ സിനിമാ ഓൺലൈനിൽ കാണാം.

നവാസ് കെ ആറിന്റെ സംവിധാനത്തിൽ ലക്ഷദ്വീപ് വ്ലോഗർ സാദിക്കാണ് സിനിമയിലെ പ്രധാന വേശം ചെയ്തിരിക്കുന്നത്. സഫറുള്ള, ആസിഫ്, മീസുഠ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സിനിമയിലെ മ്യൂസിക് അടക്കം ദ്വീപുകാർ തന്നെ ചെയ്യുന്ന ആദ്യത്തെ സിനിമ കൂടിയാണ് ബെഞ്ചാൽ. ഹിജാസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലെ
തന്നെ പ്രശസ്തനായ എഴുത്തുകാരൻ കേഗാണ് തിരക്കഥാകൃത്ത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക