മുംബൈ: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എന്‍.സി.പി. നേതാവ് ശരദ് പവാര്‍. മോദിയുടെ ഉദ്ദേശശുദ്ധിയെ സംശിയിക്കേണ്ടതില്ലെന്ന് പവാര്‍ ഒരു മാറാഠി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു. ഇതിനുപിന്നാലെ പവാറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപിയും രംഗത്തെത്തി.
റാഫല്‍ അഴിമതി ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടുക്കൊണ്ടരിക്കെയാണ് പവാറിന്റെ പ്രസ്തവാന.
എന്നാല്‍, പവാര്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും ജെപിസി അന്വേഷണം വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും വ്യക്തമാക്കി എന്‍സിപി വൈകീട്ടോടെ രംഗത്തെത്തി. റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്തായിരുന്നു എന്നതില്‍ ജനങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. കാരാറിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണം.
ജെപിസി അന്വേഷണം വേണമെന്നുമുള്ള കാര്യത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നതായും എന്‍സിപി വക്താവ് നവാബ് മാലിക് അറിയിച്ചു. പവാറിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചാണ് ചാനല്‍ റിപ്പോര്‍ട്ട് വന്നത്. മോദിയെ പ്രതിരോധിച്ചുള്ള ഒരു പ്രസ്താവനയും പവാര്‍ നടത്തിയിട്ടില്ല.
കരാറിനെ കുറിച്ച് തുടക്കത്തില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ സംശയമില്ലായിരുന്നുവെന്നും, വിഷയം സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചതും ഒളിച്ചുകളികള്‍ നടത്തിയതും കൂടുതല്‍ സംശയത്തിനിടയാക്കി എന്നാണ് പവാര്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക