കോഴിക്കോട്: പത്മശ്രീ പുരസ്കാര ജേതാവും ശാസ്ത്ര ഗവേഷണ പ്രതിഭയുമായ മുറാദ് ഗണ്ടവറു അലി മണിക്ഫാന്റെ ജീവചരിത്രം പറയുന്ന “പത്മശ്രീ അലി മണിക്ഫാൻ; കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ” എന്ന ഗ്രന്ഥം സെപ്റ്റംബർ 30 വെള്ളിയാഴ്ച പ്രകാശനം ചെയ്യും. എഴുത്തുകാരനും പത്രപ്രവർത്തകനുമായ സദ്റുദ്ദീൻ വാഴക്കാടാണ് അലി മണിക്ഫാന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കേശവമേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിയിൽ നിന്നും ആർക്കിടെക്ട് ഡോ.ജി ശങ്കർ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങും. പ്രമുഖ എഴുത്തുകാരൻ കെ.വി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും. 272 പേജുകളിൽ 31 അധ്യായങ്ങളിലായി പൂർത്തീകരിച്ച പുസ്തകം തലശ്ശേരി പാനൂരിലെ ബി.എസ്.എം ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തക പ്രകാശന ചടങ്ങിൽ ബി.എസ്.എം ട്രസ്റ്റ് ചെയർമാൻ ബാലിയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. കോഴിക്കോട് റീജണൽ സയൻസ് സെന്റർ ടെക്നിക്കൽ ഓഫീസർ ശ്രീ.ജയന്ത് ഗാംഗുലി, പി.എസ്.എം.ഒ കോളേജ് മുൻ അധ്യാപകൻ ഡോ. പി.കെ അബ്ദുൽ റസാഖ് സുല്ലമി, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഡോ. നഹാസ് മാള, ദാറുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ.ഐ.പി അബ്ദുൽ സലാം, ബീഹാർ ഖുവത്വുബ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സുബൈർ ഹുദവി, ഡൽഹി ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ സുഹൈൽ, ഡോ. കോയക്കുട്ടി ഫാറൂഖി, മറൈൻ ബയോളജിസ്റ്റ് ഡോ. പി.എം അബൂബക്കർ, ഡോ. പുത്തൂർ മുസ്തഫ, എഞ്ചിനിയർ മമ്മദ് കോയ തുടങ്ങിയവർ സ്നേഹ ഭാഷണം നടത്തും. കോഴിക്കോട് ജില്ലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവൻ ദ്വീപുകാരെയും മറ്റ് അഭ്യുദയകാംക്ഷികളെയും പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി രചയിതാവ് സദ്റുദ്ദീൻ വാഴക്കാട് ദ്വീപ് മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക