മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഒരുക്കി ഇന്ത്യൻ നേവി; നവംബർ രണ്ടിന് ആന്ത്രോത്ത് ദ്വീപിൽ.

0
101

ആന്ത്രോത്ത്: ഇന്ത്യൻ നേവി ദ്വീപ് നിവാസികൾക്കായി മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നു.
ഈ വരുന്ന നവംബർ രണ്ടാം തീയതി ആന്ത്രോത്ത് CHC യിൽ വച്ച് ആണ് ഇന്ത്യൻ നേവിയുടെ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തുക. പ്രസ്തുത ക്യാമ്പിൽ ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ നിന്നുള്ള പ്രഗൽഭരായ ഡോക്ടേഴ്സിന്റെ സേവനം ലഭ്യമാകും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 31,01 തീയതികളിൽ CHC യിൽ വന്ന് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് CHC മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ലഭ്യമാകുന്ന ഡോക്ടേഴ്സിന്റെ സേവനങ്ങൾ
പിടിയാട്രീഷൻ, പിടിയാട്രിക് ഓങ്കോളജിസ്റ്റ് (കുട്ടികളിലെ ക്യാൻസർ രോഗവിദഗ്ധൻ), പിടിയാട്രിക് ടെന്റിസ്റ്റ് (കുട്ടികളിലെ പല്ല് രോഗ വിദഗ്ധൻ), റേഡിയോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്റ് & എൻഡോക്രൈനോളജിസ്റ്റ്,സർജൻ, ഇ എൻ ടി സ്പെഷ്യലിസ്റ്റ്, ഡർമറ്റോളജിസ്റ്റ് (ത്വക്ക് രോഗ വിദഗ്ധൻ), ഒപ്താൽമോളജിസ്റ്റ് (കണ്ണ് രോഗ വിദഗ്ധൻ), അനസ്തീഷ്യോളജിസ്റ്റ് എന്നീ വിഭാഗങ്ങളിൽ ഉള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം മെഡിക്കൽ ക്യാമ്പിൽ ലഭ്യമാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here