ലക്ഷദ്വീപില്‍ പുതിയ നിയമന ഉത്തരവുകൾ; ലോവർ അപ്പർ ഡിവിഷൻ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ.

0
311

കവരത്തി: ലക്ഷദ്വീപില്‍ പുതിയ നിയമന ഉത്തരവുകൾ നൽകാൻ തീരുമാനമായി. ലോവർ ഡിവിഷൻ, അപ്പർ ഡിവിഷൻ തസ്തികകളിലേക്കാണ് പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്. ലോവർ ഡിവിഷൻ തസ്തികയിലേക്ക് 48 ഉദ്യോഗാര്‍ത്ഥികൾക്കും അപ്പർ ഡിവിഷൻ തസ്തികയിലേക്ക് 15 ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ് നിയമനം നൽകുക. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 31 ന് കവരത്തിയിലെ ഗാന്ധി സ്‌ക്വയറിന് സമീപം നടക്കുന്ന പരിപാടിയില്‍ വെച്ച് പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകൾ കൈമാറും.

Advertisement

മുൻപ് ഇതേ തസ്തികകളിലേക്ക് നിയമനത്തിനായി ഇന്റർവ്യൂ നടത്തി ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുത്തിരുന്നെങ്കിലും പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി വന്ന സാഹചര്യത്തിൽ പുതിയ തസ്തികകൾ അനുവദിക്കില്ല എന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചിരുന്നു. യു.ഡി ക്ലർക്ക് തസ്തികയിൽ നൽകിയ നിയമനങ്ങൾ റദ്ദ് ചെയ്തിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ദ്വീപ് ഭരണകൂടം ഈ നിയമനങ്ങൾക്ക് തയ്യാറാകുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here