അമിനി : എസ്.എസ്.എഫ് ലക്ഷദ്വീപ് സാഹിത്യോത്സവിന് അമിനിയിൽ ഇന്ന് തുടക്കം. മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സാഹിത്യോത്സവിൽ എട്ടു ദ്വീപുകളിലായി നടന്ന അറുപതിലധികം മത്സരങ്ങളിലെ നാനൂറിലധികം പ്രതിഭകൾ മാറ്റുരയ്ക്കും. സാഹിത്യകാരൻ ഇസ്മത്ത് ഹുസൈൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. നാഷണൽ സെക്രട്ടറി ശരീഫ് നിസാമി പരിപാടിയിൽ പ്രമേയ പ്രഭാഷണം നടത്തും. മുൻ എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. മാലിക് അൽ ഹസനി, അനീസ് കടമത്ത് എന്നിവർ സംസാരിക്കും.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക