ന്യൂഡല്‍ഹി: പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ പതാക പൊട്ടി വീണു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുമ്പോഴായിരുന്നു പതാക പൊട്ടി വീണത്.
ഇതേത്തുടര്‍ന്ന് സോണിയാഗാന്ധി ക്ഷുഭിതയായി. രോഷത്തോടെ പോയ സോണിയാഗാന്ധി 15 മിനുട്ടിന് ശേഷം തിരികെ വന്ന് വീണ്ടും പതാക ഉയര്‍ത്തി. പതാക പൊട്ടിവീണ സംഭവത്തില്‍ ക്രമീകരണ ചുമതല ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH | Congress flag falls off while being hoisted by party's interim president Sonia Gandhi on the party's 137th Foundation Day#Delhi pic.twitter.com/A03JkKS5aC
— ANI (@ANI) December 28, 2021
രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മോത്തിലാൽ വോറ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക