അമിനിയിൽ ദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ മനുഷ്യ ചങ്ങല തീർത്ത് ദ്വീപ്ശ്രീ വനിതാ പ്രവർത്തകർ

0
282

അമിനി: ദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ മനുഷ്യ ചങ്ങല തീർത്ത് ദ്വീപുശ്രീ വനിതാ പ്രവർത്തകർ. അമിനി ദ്വീപിലാണ് മനുഷ്യ ചങ്ങല ദ്വീപ്ശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയത്. യിലെ ദ്വീപുശ്രീ വനിതാ പ്രവർത്തകർ അവരുടെ അഞ്ചു ALF (Area Level Federation) ഭാരവാഹികളുടെയും മെന്റർ വിശാലാക്ഷിയുടെയും നേതൃത്വത്തിൽ ലക്ഷദ്വീപു ആരോഗ്യ വിഭാഗത്തിനു പിന്തുണയുമായി ക്ഷയ രോഗത്തിനെതിരെയാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. അമിനിയിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ തിളങ്ങി നിൽക്കുന്ന PLBC (പുറാക്കര ലക്കി ബ്രദേഴ്സു ക്ലബ്ബ്‌) ഭാരവാഹികളും ശഹീദ്‌  ജവാൻ മുത്തുകോയ സീനിയർ സെക്കന്ററി സ്കൂളിലെ NSS volunteersമാരായ പെൺകുട്ടികളും ആശാമാരും പൊതു ജനാരോഗ്യ പ്രവർത്തകരും ഡോക്ടർമ്മാരും മനുഷ്യ ചങ്ങലയിൽ ഒപ്പം ചേർന്നു. ലക്ഷദ്വീപു ആരോഗ്യ വിഭാഗം ഡയറക്ടറെയും നാഷണൽ ഹെൽത്ത്‌ മിഷൻ MDയെയും സ്റ്റേറ്റ്‌ ടിബി ഓഫീസറെയും പ്രതിനിധീകരിച്ചുകൊണ്ട്‌ ലക്ഷദ്വീപു ടിബി വിഭാഗം IEC Officer ഷമീനയും സീനിയർ ട്രീറ്റ്‌മെന്റ്‌ സൂപ്പർവ്വൈസർ റൗഫും പരിപാടിയിൽ പങ്കെടുത്തു.

അമിനിയിൽ രണ്ടു പുതിയ TB കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വിഭാഗം ഡയറക്ടർ നേരത്തെ എല്ലാ ദ്വീപുകളിലെയും ഡോക്ടർമ്മാരെയും ആരോഗ്യ പ്രവത്തകരെയും ഉൾപ്പെടുത്തി വീഡിയോ കോൻഫറൻസ്‌ അവലോകന യോഗം നടത്തി.
ക്ഷയരോഗത്തിനെതിരെയുള്ള പ്ലക്കാർഡുകളേന്തിയ ദ്വീപുശ്രീ വനിതാ പ്രവർത്തകരും NSS വളന്റിയർമ്മാരും ആശാമാരും തീർത്ത കൂറ്റൻ മനുഷ്യച്ചങ്ങല ലക്ഷദീപു ചരിത്രത്തിൽ തന്നെ വനിതകൾ തീർത്ത ഏറ്റവും വലിയ മനുഷ്യച്ചങ്ങലയായിരുന്നു.

അതു പോലെ Active Case Finding (ACF) ന്റെ ഭാഗമായി ആശാമാർ വീടുകൾ സന്ദർശ്ശിച്ചുകൊണ്ട്‌ ടിബി രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി അവരെ പരിശോധിക്കാനുള്ള സർവ്വേയും നടക്കുന്നു . ഒരാഴ്ച്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമയുള്ളവർ അവരുടെ കഫം പരിശോധിക്കേണ്ടതാണ്‌. ഈ ആവശ്യത്തിനു ഹോസ്പിറ്റലിൽ വരാൻ എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ ആശാമാർ നൽകുന്ന കുപ്പിയിൽ കഫം എടുത്തു കൊടുത്താൽ മതി, അവർ അത്‌ ആശുപത്രിയിൽ എത്തിച്ചോളും.

പരിപാടിയിൽ അമിനി ദ്വീപ്‌ മുൻ ചെയർപ്പേഴ്‌സണും ദ്വീപുശ്രീ ALF ഭാരവാഹിയുമായ ശ്രീമതി ഖൈറുന്നിസ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ്‌ Dr ഖലീൽ ഖാൻ,  STS ശ്രീ റൗഫ്‌, എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ചു സംസാരിക്കുകയും സീനിയർ മെഡിക്കൽ ഓഫീസർ Dr ഹമീറ, ഫിസീഷ്യൻ Dr ഫായിസ്‌, ആയുർവ്വേദാ മെഡിക്കൽ ഓഫീസർ Dr തഖിയുദ്ദീൻ, MPHW ശ്രീ അഷ്‌റഫ്‌, IEC Officer ശ്രീമതി ഷമീന, വാർഡ്‌ അറ്റന്റർ ശ്രീ സലീം എന്നിവർ പരിപാടിയിൽ പങ്കെടുത്തവർക്കുള്ള തൂവാല വിതരണം നടത്തുകയും തുടർന്നു MPHW ശ്രീ ഷബീർ ഈ പരിപാടി വൻ വിജയമാക്കിയ എല്ലാവർക്കും ലക്ഷദ്വീപു ആരോഗ്യ വകുപ്പ്‌, നാഷണൽ ഹെൽത്‌ മിഷൻ, സ്റ്റേറ്റ്‌ ടിബി  സെൽ, CHC അമിനി എന്നിവരെ പ്രതിനിധീകരിച്ചു നന്ദി അറിയിക്കുകയും ചെയ്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here