ഗാസിയാബാദ്: യൂട്യൂബിലൂടെ ഹാക്കിങ് പഠിച്ച പതിനൊന്നുകാരന്‍ ആദ്യം ഹാക്ക് ചെയ്തത് സ്വന്തം പിതാവിന്റെ ഇമെയില്‍ അക്കൗണ്ട്. മാത്രമല്ല ഹാക്ക് ചെയ്ത ശേഷം മറ്റൊരു നമ്ബരില്‍ നിന്നും അച്ഛന്റെ നമ്ബരിലേക്ക് വിളിച്ച് പത്ത് കോടി രൂപയും ആവശ്യപ്പെടും ചെയ്തിരിക്കുകയാണ് അഞ്ചാംക്‌ളാസ്സുകാരന്‍ . പണം തന്നില്ലെങ്കില്‍ മെയിലിലെ ചിത്രങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗാസിയാബാദ് സ്വദേശിയാണ് അജ്ഞാത നമ്ബരില്‍ നിന്നും ഭീഷണി വന്നു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചില ഹാക്കര്‍മാര്‍ തന്റെ മെയില്‍ ഹാക്ക് ചെയ്തെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഗൃഹനാഥന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

പരാതിക്കാരന്റെ വീട്ടിലെ ഐപി അഡ്രസില്‍ നിന്നു തന്നെയാണ് ഭീഷണി സന്ദേശം വന്നത് എന്നതാണ് പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. ഇതോടെ കുടുംബത്തിലുള്ള ആള്‍ തന്നെയാണ് ഭീഷണിക്ക് പിന്നില്‍ എന്ന് ഉറപ്പിച്ച പോലീസ് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതിനൊന്ന് വയസ്സുള്ള പരാതിക്കാരന്റെ മകന്‍ കുറ്റം കുടുങ്ങുകയും, കുറ്റം സമ്മതിക്കുകയുമായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ യൂട്യൂബിലൂടെയാണ് ഹാക്കിങ് പഠിച്ചതെന്നും പൊലീസിനോട് പറഞ്ഞു. ഹാക്കിങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ യൂട്യൂബില്‍ കണ്ടതിനു ശേഷമാണ് സ്വന്തമായി ഹാക്കിങ് നടത്താനും അതിന് പിതാവിന്റെ തന്നെ മെയിലും കുട്ടി തിരഞ്ഞെടുത്തത്. സംഭവത്തില്‍ സൈബര്‍ നിയമങ്ങള്‍ അടക്കം നിരവധി വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.കുട്ടിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്നതടക്കം കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലസ് അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക