ആന്ത്രോത്ത്: റബീ ഉൽ അവ്വലിനോട് അനുബന്ധിച്ച് ആന്ത്രോത്ത് ജാഥകൾ എന്ന വാട്സ് അപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച സ്വലാത്ത് മത്സര വിജയികൾക്ക് സമ്മാന തുകയായ 50000 രൂപ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.
മുഹറം 1 മുതൽ റബീ ഉൽ അവ്വൽ 10 വരെ 40 ദിവസക്കാലം “സ്വല്ലള്ളാഹു അലാ മുഹമ്മദ്, സ്വലള്ളാഹു അലയ്ഹി വസ്വല്ലം” എന്ന സ്വലാത്ത് ഏറ്റവും കൂടുതൽ ചൊല്ലി 3 പേരായിരുന്നു വിജയികൾ.
ആന്ത്രോത്ത് ഖാസി ബഹു. ഹംസക്കോയ ഫൈസി മുഖ്യാഥിതിയായിരുന്ന ചടങ്ങ്, ഇലൽ മദീന സംരഭത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളും, ആന്ത്രോത്ത് ഖാസിയുമായ ബഹു. പാട്ടകൽ ഹുസൈൻ സഖാഫി ഉത്ഘാടനം ചെയ്തു.
അൽ അബ്റാർ പാട്രേൺ ബഹു. ഹകീം സഖാഫി സ്വാഗതമാശംസിച്ച ചടങ്ങിന്, ബഹു. മഗ്‌റൂഫ് ലതീഫി ആശംസകൾ അർപ്പിച്ചു.
ഒന്നാം സ്ഥാനം നേടിയ ശ്രീമതി റംലാ ബീഗം കുന്നാശാടക്ക് വേണ്ടി മകൻ 25000 രൂപ ക്യാഷ് പ്രൈസ് ഏറ്റ് വാങ്ങി. ബഹു. ഹംസകോയ ഫൈസി ഉസ്താദും, സംഘാടകരായ നവാസ് ചെക്കിക്കുളവും , ഹുസൈൻ സഖാഫിയും ചേർന്നായിരുന്നു വിജയിക്ക് ചെക്ക് നൽകിയത്. രണ്ടാം സ്ഥാനം നേടിയ കുത് ബുദ്ദീന് SVP ക്ക് ഹക്കീം സഖാഫി യായിരുന്നു സമ്മാനം നൽകിയത്. മൂന്നാം സ്ഥാനം നേടിയ ശ്രീമതി മറിയോമ്മാബി SVP ക്ക് സമ്മാനം നൽകിയത് മഗ് റൂഫ് ലത്തീഫിയായിരുന്നു.
ഹംസക്കോയ ഫൈസിയുടെ ദുആയോട് കൂടി തുടങ്ങിയ ചടങ്ങ്, യു.കെ ഖാസിമിന്റെ നന്ദിയോടെ അവസാനിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക