കവരത്തി: ലക്ഷദ്വീപ് സാമൂഹ്യ ക്ഷേമ-ഗോത്ര കാര്യ വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന സ്മാർട്ട് ഉത്സവിന് പഞ്ചായത്ത് സ്റ്റേജിൽ വർണാഭമായ തുടക്കമായി. ലക്ഷദ്വീപിലെ മുഴുവൻ ദ്വീപുകളിൽ നിന്നുമുളള ഡിസേബിൾഡ് അസോസിയേഷൻ അംഗങ്ങളെ അണിനിരത്തുന്ന സ്മാർട്ട് ഉത്സവിൽ ഇന്നലെ വിവിധ കലാപരിപാടികൾ അരങ്ങേറി. ആന്ത്രോത്ത് ദ്വീപിലെ പ്രശസ്ത ഗായകരായ ബറക്കത്തുള്ളയുടെയും താജുദ്ധീന്റെയും മനോഹരമായ ഗാനങ്ങളോടെ കലാ സന്ധ്യ സജീവമായി. കേരളത്തിൽ നിന്നെത്തിയ പ്രശസ്ത പിന്നണി ഗായിക ചാന്തിനി.എസ്.നായരുടെ ഗാനം കാണികളുടെ മനം കവർന്നു. ഇഹ്സാൻ മുഫ്തിയുടെ നേതൃത്വത്തിലുള്ള ‘മെഹ്ഫിലെ-സമാൻ’ അവതരിപ്പിച്ച ഗസൽ, ഖവാലി ഗാനങ്ങളോടെ കലാ സന്ധ്യക്ക് സമാപനമായി.
ഇന്നലെ രാവിലെ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ഡിസേബിൾഡ് അസോസിയേഷൻ അംഗങ്ങളുടെ മത്സര പരിപാടികളിൽ വ്യത്യസ്ത ഇനങ്ങളിലായി നൂറുകണക്കിന് പേർ പങ്കെടുത്തു. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. ഫാറൂഖ് ഖാൻ മുഖ്യ അതിഥിയാവും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Best wishes dweep malayali